കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്ന് ജഗന്‍മോഹന്‍

ഒത്തുതീര്‍പ്പു ഫോര്‍മുലയെന്ന നിലയിലാണ് കോണ്‍ഗ്രസ് ജഗനെ കേന്ദ്രസഹമന്ത്രിയാക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
വൈഎസ്ആര്‍ മരിച്ചതോടെ ഒഴിവുവുന്ന പുലിവെന്തുല നിയമസഭാ സീറ്റില്‍ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് അറിയുന്നത്. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ തയ്യാറാണെന്നാണ് ജഗന്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം.
ഷിപ്പിങ് വകുപ്പ് സഹമന്ത്രിയായി ജഗനെ നിയമിക്കാമെന്നാണ് ഹൈക്കമാന്‍ഡ് വാഗ്ദാനം നല്‍കിയത്. എന്നാല്‍ താരതമ്യേന അപ്രധാന വകുപ്പായ ഷിപ്പിങ് നല്‍കി ഒതുക്കാനുള്ള ശ്രമത്തില്‍ അദ്ദേഹം കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
കെ.റോസയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയില്‍ സുപ്രധാന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാകാന്‍ ജഗന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് സംസ്ഥാനത്ത് മറ്റൊരു അധികാരകേന്ദ്രംകൂടി സൃഷ്ടിക്കുമെന്നതിനാല്‍ ഹൈക്കമാന്‍ഡ് അതിന് തയ്യാറാവുകയില്ല.
നവംബര്‍ 23ന് നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ജഗന്‍ പ്രചാരണത്തിനിറങ്ങേണ്ടത് കോണ്‍ഗ്രസിന് അത്യന്താപേക്ഷിതമായതിനാല്‍ വൈകാതെ ഒത്തുതീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്.
ഇതിനിടെ ജഗനും അനുകൂലികളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് മുഖ്യമന്ത്രി റോസയ്യ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്.












Click it and Unblock the Notifications