മറ്റു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ചൊവ്വാഴ്ച
ദില്ലി: രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഇരുപത്തിയെട്ട് നിയമസഭാ മണ്ഡലങ്ങളിലെയും ഫിറോസാബാദ് ലോക്‌സഭാ മണ്ഡലത്തിലെയും ഫലം ചൊവ്വാഴ്ച അറിയാം.
ഉത്തര്‍ പ്രദേശില്‍ പത്ത് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ലഖ്‌നൗ ഈസ്റ്റ്, പുവായന്‍, ഇസൗലി, ഹൈസാര്‍ ബസാര്‍, പദ്രൗന, കൊലാസാ, രാരി, ഇറ്റാവ, ഝാന്‍സി, ഭര്‍താന എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഫിറോസാബാദില്‍ ചലച്ചിത്രതാരം രാജ് ബബ്ബാറും മുലായം സിങ് യാദവിന്റെ മരുമകള്‍ ഡിംപിള്‍ യാദവുമാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
ബാംഗാളിലും പത്ത് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബെല്‍ഗാച്ചിയ, കല്‍ച്ചിനി, സുജാപൂര്‍, രജ്ഗഞ്ച്, ഗോല്‍പൊഖാര്‍, ബൊഗാന്‍, കൊണ്ടോല്‍ സൗത്ത്, എഗ്ര, സെരാംപോര്‍, ആലിപൂര്‍ എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങള്‍.
ചത്തീസ്ഗഡില്‍ വൈശാലി, ഹിമാചല്‍ പ്രദേശിലെ രോഹ്ര, ജാവലി എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് മണ്ഡലങ്ങള്‍. ഉപതിരഞ്ഞെടുപ്പിലെ ഫലം യുപിഎ സര്‍ക്കാറിന്റെ ഭരണത്തില്‍ ജനങ്ങളുടെ അഭിപ്രായപ്രകടനം കൂടിയാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.












Click it and Unblock the Notifications