കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ് : മൂന്നിടത്തും യുഡിഎഫിന് വിജയം

Google Oneindia Malayalam News

പോളിങ് വര്‍ദ്ധിച്ചത് പരാജയകാരണം: സീനുലാല്‍
പോളിങ് ശതമാനം വര്‍ധിച്ചതാണ് എറണാകുളത്തെ യുഡിഎഫ് വിജയത്തിന് കാരണമെന്ന് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റെ പിഎന്‍ സീനുലാല്‍ പറഞ്ഞു. എറണാകുളം പരമ്പരാഗതമായി യുഡിഎഫ് മണ്ഡലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകും: അബ്ദുളളകുട്ടി
യുഡിഎഫിന്റെ വിജയത്തോടെ എല്‍ഡിഎഫ് പൂര്‍ണമായി തകരുമെന്ന് വന്‍ വിജയം നേടിയ എപി അബ്ദുളളകുട്ടി പറഞ്ഞു. വിജയത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ യുഡിഎഫ് നേതാക്കള്‍ക്കും നന്ദി പറയുന്നു. തന്റെ കടപ്പാട് മുഴുവന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോടാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് നന്ദി: ഡൊമിനിക് പ്രസന്റേഷന്‍
വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിയെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനത്ഥി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കില്ലെന്ന ആക്ഷേപം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10:11 AM

മൂന്നിടത്തും യുഡിഎഫിന് വിജയം
കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വന്‍വിജയം നേടി. കണ്ണൂരില്‍ 12901 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി വിജയിച്ചത്. എറണാകുളത്ത് 8630 വോട്ടുകള്‍ക്ക് ഡൊമനിക് പ്രസന്റേഷനും ആലപ്പുഴയില്‍ 5701 വോട്ടുകള്‍ക്ക് എഎ ഷുക്കൂറും വിജയിച്ചു.
09: 58 AM

അബ്ദുള്ളക്കുട്ടി വിജയിച്ചു
പതിനായിരത്തോളം വോട്ടുകള്‍ മാത്രം എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ അബ്ദുള്ളക്കുട്ടി വിജയം ഉറപ്പിച്ചു. അബ്ദുള്ളക്കുട്ടിയ്ക്ക് ഇപ്പോള്‍ 12000ലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
09:44 AM

അബ്ദുള്ളക്കുട്ടി വിജയത്തിലേക്ക്
പതിനായിരത്തലധികം വോട്ടുകളുടെ ലീഡ് നേടി കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി വിജയത്തിലേക്ക് നീങ്ങുന്നു. മണ്ഡലത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങിയിട്ടുണ്ട്.
09:30 AM

യുഡിഎഫിന് വ്യക്തമായ ലീഡ്
ഉപതിരഞ്ഞെടുപ്പിലെ ആദ്യ സൂചനകള്‍ പുറത്തുവരുന്പോള്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍. കണ്ണൂരില്‍ 7500ലധികം വോട്ടുകളുടെ ലീഡ് നേടി അബ്ദുള്ളക്കുട്ടി വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞു. എന്നാല്‍ ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എറണാകുളത്ത് ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് ലീഡ് നേടിയെങ്കിലും ഇപ്പോള്‍ ഡൊമനിക് പ്രസന്റേഷന്‍ മുന്നിലാണ്.
09:25 AM

മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍
വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുന്പോള്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍. ആറായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടി അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ വ്യക്തമായ മുന്‍തൂക്കം നേടി. എറണാകുളത്ത് 1274 വോട്ടിന് ഡൊമിനിക്കും ആലപ്പുഴയില്‍ എഎ ഷുക്കൂര്‍ 1011 വോട്ടുകളുടെ ലീഡും നേടിയിട്ടുണ്ട്.
09: 04 AM

അബ്ദുള്ളക്കുട്ടിക്ക വന്‍ ലീഡ്
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി വ്യക്തമായ മേധാവിത്വം നേടുന്നു. രണ്ടാം റൗണ്ട് എണ്ണിതീരാറായപ്പോള്‍ 5800 വോട്ടിന്റെ ലീഡ് അബ്ദുള്ളക്കുട്ടി നേടിക്കഴിഞ്ഞു.
08:55 AM

ഡോമനിക് പ്രസന്റേഷന്‍ മുന്നില്‍
എറണാകുളത്ത് ആദ്യ റൗണ്ട് വോട്ടുകളെണ്ണി തീര്‍ന്നപ്പോള്‍ ഡോമനിക് പ്രമൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍
വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുന്പോള്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍. ആറായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടി അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ വ്യക്തമായ മുന്‍തൂക്കം നേടി. എറണാകുളത്ത് 1274 വോട്ടിന് ഡൊമിനിക്കും ആലപ്പുഴയില്‍ എഎ ഷുക്കൂര്‍ 1011 വോട്ടുകളുടെ ലീഡും നേടിയിട്ടുണ്ട്.
09: 04 AM_
സന്റേഷന്‍ 57 വോട്ടുകള്‍ക്ക് മുന്നില്‍
08:33 AM

പോസ്റ്റല്‍ വോട്ടുകള്‍ എല്‍ഡിഎഫ് മുന്നില്‍
പോസ്റ്റല്‍ വോട്ടുകളുടെ ഫലം വന്നപ്പോള്‍ പതിവു പോലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുന്നു. കണ്ണൂരില്‍ ആകെയുള്ള 507 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 57 വോട്ടുകളുടെ ലീഡ് നേടി. എറണാകുളത്തും ആലപ്പുഴയിലും എല്‍ഡിഎഫ് തന്നെയാണ് പോസ്റ്റല്‍ വോട്ടുകളില്‍ ഭൂരിപക്ഷം നേടിയിരിക്കുന്നത്.
08:020 AM

തപാല്‍ വോട്ടുകള്‍ എണ്ണുന്പോള്‍ മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. കണ്ണൂരില്‍ ജയരാജന്‍ 71 വോട്ടുകള്‍ക്കും എറണാകുളത്ത് സീനുലാല്‍ 500 വോട്ടുകള്‍ക്കും മുന്നില്‍ നില്‍ക്കുകയാണ്. ആലപ്പുഴിയില്‍ കൃഷ്ണപ്രസാദ് 20 വോട്ടുകളുടെലീഡാണ് നേടിയിരിക്കുന്നത്.
08:10 AM

ഉപതിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു

കൊച്ചി: കേരളത്തെ ഇളക്കിമറിച്ച ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. കണ്ണൂര്‍, ആലപ്പുഴ, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിയ്ക്കും. വോട്ടെണ്ണല്‍ ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കകം ആദ്യഫലങ്ങള്‍ ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. ഒമ്പത് മണിയോടെ തന്നെ ജനവിധി ആര്‍ക്കൊക്കെ അനുകൂലമായി തീരുമെന്നതിന്റെ സൂചനകള്‍ അറിയാനാവും.

കണ്ണൂരില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ വോട്ടുകളാണ് ആദ്യം എണ്ണുക. പത്ത് റൗണ്ടുകളിലായാണ് എണ്ണല്‍ പൂര്‍ത്തിയാവുക. വോട്ടെണ്ണലിനായി പതിനാല് ടേബിളുകള്‍ ഒരുക്കിയിട്ടുണ് ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. സലീം അറിയിച്ചു. ഇത് കൂടാതെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് 3 ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ് ട്.

ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ച എറണാകുളത്ത് പത്ത് റൗണ്ടുകളായാണ് എണ്ണല്‍ ക്രമീകരിച്ചിട്ടുള്ളത്. മഹാരാജാസ് കോളേജാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം.

ആലപ്പുഴയില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് വോട്ടെണ്ണല്‍. 12 ടേബിളുകളിലായി 9 റൗണ്ടുകളായി ഇവിടത്തെ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. പത്ത് സ്ഥാനാര്‍ത്ഥികളാണ് ആലപ്പുഴ ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ് ടായിരുന്നത്.
08:00 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X