സിപിഎമ്മുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മാലൂര്‍(കണ്ണൂര്‍): തൃക്കടാരിപ്പൊയിലില്‍ സിപിഎം പ്രവര്‍ത്തകനായ അറുപതുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്ന് റോഡരികില്‍ തള്ളി.
തൃക്കടാരിപ്പൊയില്‍ മുണ്ടയോട്ട് വീട്ടില്‍ കട്ടന്‍ രാജുവാണ്(60) കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ മാനന്തവാടി തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കൊലയാളികള്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം കുമാരനെല്ലൂര്‍ മരത്തൂര്‍ സ്വദേശി അരുണ്‍ ഗോപന്(30), ഇരിക്കൂര്‍ ബ്ലാത്തൂര്‍ പുതിയപുരയില്‍ സ്വദേശി ധനേഷ്(30) എന്നിവരാണ് അറസ്റ്റിലായത്.
കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് സംശയിക്കുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മാലൂര്‍ പഞ്ചായത്തിന്റെ തൃക്കടാരിപ്പൊയിലിലുള്ള ബസ്സ്റ്റാന്‍ഡിലെ ബസ് ഏജന്റാണ് രാജു. തിങ്കളാഴ്ച രാവിലെ മുണ്ടയോട്ടെ വീട്ടില്‍നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് നടന്നുപോവുകയായിരുന്ന രാജുവിനെ മെയിന്‍ റോഡില്‍വെച്ച് കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റുകയായിരുന്നു.
രാജുവിന്റെയും റോഡിലൂടെ നടന്നുപോവുകയായിരുന്ന രാജുവിന്റെ ജ്യേഷുന്റെ ഭാര്യയുടെയും നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി. വിവരം മാലൂര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും വാഹനങ്ങളില്‍ കാറിനെ പിന്തുടര്ന്നു. മാലൂര്‍ പോലീസ് ഇരിട്ടി, പേരാവൂര്‍, കണ്ണവം പോലീസ് സ്റ്റേഷനുകളിലും വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരം നല്കി.
തോലമ്പ്ര ശാസ്ത്രിനഗറില്‍ നിന്ന് കോളയാട് റോഡിലേക്ക് ഒരുകാര്‍ അമിതവേഗത്തില്‍ പോയതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലീസ് പോവുന്നതിനിടയിലാണ് പോത്തുകുഴി ആര്യപറമ്പ് പള്ളിക്കടുത്ത് ചെവിടിക്കുന്നിന് സമീപം റോഡരികില്‍ കുറ്റിക്കാട്ടില്‍ രാജുവിന്റെ മൃതദേഹം കണ്ടത്. കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള വെട്ടേറ്റാണ് മരണം. മഴുവോ വാളോ ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് സൂചന. കാറില്‍വെച്ച് കഴുത്തറുത്തശേഷം കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നെന്ന് കരുതുന്നു. കഴുത്തില്‍ മാത്രമാണ് മുറിവുള്ളത്.
കണ്ണൂര്‍ മേഖലാ ഐ.ജി ടോമിന് ജെ. തച്ചങ്കരി, ജില്ലാ പോലീസ് സൂപ്രണ്ട് അനൂപ് കുരുവിള ജോണ്‍, ഇരിട്ടി ഡിവൈ.എസ്.പി പി.സി.ബാബു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പേരാവൂര്‍ സി.ഐ പി.തമ്പാന്, മാലൂര്‍ എസ്.ഐ കല്ല്യാടന്‍ സുരേന്ദ്രന്, പേരാവൂര്‍ എസ്.ഐ എന്‍.വി.പ്രമോദ്, കേളകം എസ്.ഐ പി.കെ.മണി, മട്ടന്നൂര്‍ സി.ഐ പ്രകാശന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications