കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന് ജനപിന്തുണ വര്‍ദ്ധിച്ചു: വിഎസ്

Google Oneindia Malayalam News

V.S Achuthanandan
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ജനപിന്തുണ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം യുഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചില്ല. എക്കാലവും യുഡിഎഫിനെ തുണച്ചു വന്ന മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇടതുതരംഗം ശക്തമായി വീശിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പിനെ നോക്കികാണേണ്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തിന്റെ അടുത്തെത്താന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. അതേ സമയം എല്‍ഡിഎഫിന് ചെറിയ തോതില്‍ ജനപിന്തുണ വര്‍ധിപ്പിക്കാനായി. ഈ വിജയത്തില്‍ യുഡിഎഫിന് അഹങ്കരിക്കാനൊന്നുമില്ല.

ആലപ്പുഴയില്‍ യുഡിഎഫിന്റെ ലീഡ് ഏഴായിരം വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം അയ്യായിരത്തോളം വര്‍ധിക്കുകയും ചെയ്തു. മറ്റു രണ്ടു മണ്ഡലങ്ങളിലും നേരിയ തോതില്‍ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫിനായെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X