Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ജനങ്ങളുടെ നിശബ്ദ വിപ്ലവം: അബ്ദുള്ളക്കുട്ടി

Abdullakutty
തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ, വികസനവിരുദ്ധ രാഷ്ട്രീയത്തിന് എതിരെയുള്ള വികാരമാണ് ജനങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ കാണിച്ചതെന്ന് കണ്ണൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി.

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സിപിഎം ശ്രമത്തിനെതിരെയുള്ള ജനങ്ങളുടെ നിശബ്ദ വിപ്ലവമാണിത്. ജനംതന്നെ രാഷ്ട്രീയ ജയം തന്നെയാണിത്.

സിപിഎം ശ്രമിച്ചത് കള്ളവോട്ടിലൂടെ ജനാധിപത്യത്തെ തകര്‍ക്കാനാണ്. ലെനിന്റെ കാലത്ത് നടന്നതുപോലെ ജനങ്ങളുടെ വിപ്ലവമാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്- അദ്ദേഹം പറഞ്ഞു.

ഇപി ജയരാജനെപ്പോലുള്ളവര്‍ എന്നെ ബിസിനസുകാരനെന്നാണ് വിളിച്ചത്. എന്നെ കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ലെന്ന് അന്ന് ഞാന്‍ മറുപടി നല്‍കിയിരുന്നു. അതു ശരിയായി.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ മോഡിയുടെ വികസനം നല്ലതാണെന്ന് പറഞ്ഞതെന്ന് ചിലര്‍ ആരോപിച്ചു- അദ്ദേഹം പറഞ്ഞു.

കള്ളവോട്ടും, മറ്റ് വ്യക്തിപരമായ ആരോപണങ്ങളും പരിഗണിച്ചാല്‍ പന്തീരായിരത്തിന്റെ ലീഡ് കാല്‍ലക്ഷത്തിന്റെ ലീഡാണെന്ന് കരുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+