മുംബൈയില്‍ ചുഴലിക്കാറ്റിന് സാധ്യത

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
400 കിലോമീറ്റര്‍ വേഗതയില്‍ ഗോവ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ തീരപ്രദേശത്തുള്ളവര്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടകം, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അടുത്ത 48മണിക്കൂറിനുള്ളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കേരളത്തിന്റെ തീരദേശമേഖലയില്‍ 65 മുതല്‍ 75 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മുംബൈ, ഗോവ, കൊങ്കണ്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്. മുംബൈയില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴ തുടരുകയാണ്.












Click it and Unblock the Notifications