പോള്‍ വധം : കുറ്റപത്രം രണ്ടാഴ്ചക്കകം

കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പോളിന്റെ പിതാവ് ജോര്‍ജ്ജ് മുത്തൂറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവെയാണ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഡിജിപി കോടതിയെ അറിയിച്ചത്. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ ഏജന്‍സി തന്നെ തുടരന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധി ജോര്‍ജ്ജ് മുത്തൂറ്റിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ച ശേഷവും കോടതിയ്ക്ക് ഇടപെടാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കിയത്.
അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ കേസില്‍ ഇടപെടേണ്ടതുണ്ടോ എന്നു കോടതി ആരാഞ്ഞു. അന്തിമ റിപ്പോര്‍ട്ട് കാണാതെ സിബിഐ അന്വേഷണത്തെക്കുറിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഈ സമയത്ത് അഭയ കേസിന്റെ വിധി പോള്‍ ജോര്‍ജ് കേസിലും ഉണ്ടാകരുതെന്നു എംജി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications