കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേരുന്നു

Google Oneindia Malayalam News

AKG Centre
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുറിവുണങ്ങും മുമ്പെ സിപിഎം സെക്രട്ടേറിയറ്റ് യോഗം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ ആരംഭിച്ചു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയും തിരഞ്ഞെടുപ്പ് പരാജയവും യോഗം ബുധനാഴ്ച ചര്‍ച്ച ചെയ്യും.

പരാജയത്തിനിടയാക്കിയ കാരണങ്ങളേക്കാള്‍ ഭാവി നീക്കങ്ങള്‍ക്കായിരിക്കും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുക. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

സര്‍ക്കാരിന്റെ പ്രകടനത്തെ വിമര്‍ശിച്ച് സിപിഐ, ആര്‍എസ്പി കക്ഷികള്‍ രംഗത്തെത്തുമെന്ന് സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ അതിനെ പ്രതിരോധിയ്‌ക്കേണ്ട കാര്യങ്ങളും ചര്‍ച്ചാവിഷയമായേക്കും. ഈയാഴ്ചയവസാനം ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X