വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു

തിരുവല്ല കുളക്കാട് സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കാമുകന്‍ ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി ടോണി സെബാസ്റ്റ്യനെയാണ്(22) പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ ബന്ധു ഓമല്ലൂര്‍ സ്വദേശി മോഹന്‍തോമസിനെ പോലീസ് തിരയുകയാണ്.
ബാങ്കില്‍ ടെലികോളറായി ജോലിനോക്കുന്ന യുവതി നിക്ഷേപം സ്വീകരിക്കുന്നതിനായി ഫോണ്‍ വഴി ടോണിയുമായി ബന്ധപ്പെടുമായിരുന്നു. അങ്ങനെ സൗഹൃദം വളര്‍ന്ന് പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ച വിവാഹം ചെയ്യാനാണെന്ന് പറഞ്ഞ് യുവതിയെ കുമരകത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി ഹൗസ്‌ബോട്ടില്‍വെച്ച് ടോണി പീഡിപ്പിച്ചു. തുടര്‍ന്ന് ബന്ധുവായ മോഹന്‍ തോമസിനൊപ്പം കാറില്‍ തിരുവല്ലയിലേക്ക് കയറ്റിവിട്ടു.
എന്നാല്‍ തിരുവല്ലയില്‍ യുവതിയെ ഇറക്കുന്നതിനുപകരം പത്തനംതിട്ടയിലെ ലോഡ്‌ജില്‍ എത്തിച്ച് ഭീഷണിപ്പെടുത്തി ഇയാളും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
പീഡനരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications