ലൗ ജിഹാദ് എന്നൊരു സംഘടനയില്ല

ലൗ ജിഹാദ് എന്ന സംഘടനയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിജിപി നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍.
വിവിധ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ നല്‍കിയ 18 റിപ്പോര്‍ട്ടുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാമര്‍ശമുള്ളത്. എന്നാല്‍ ഇതിന് വേണ്ടത്ര തെളിവില്ല. മറ്റു പതിനഞ്ച് റിപ്പോര്‍ട്ടുകള്‍ ഇതിന് നേര്‍ വിപരീതമാണെന്നും ഡിജിപി വ്യക്തമാക്കി.
ലൗ ജിഹാദിനെക്കുറിച്ചു കോടതി ഉന്നയിച്ച എട്ടു ചോദ്യങ്ങള്‍ക്കുളള മറുപടി ഡിജിപി സീല്‍ വച്ച കവറില്‍ കോടതിക്കു കൈമാറി. എന്നാല്‍ പ്രണയം നടിച്ചു മതംമാറ്റുന്നത് സംബന്ധിച്ച കേട്ടറിവുള്ള സംഭവങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു.












Click it and Unblock the Notifications