പോള്‍ വധം: ഐജിയ്ക്ക് വീണ്ടും കോടതിയുടെ വിമര്‍ശനം

കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഐ.ജി വാര്‍ത്താസമ്മേളനം നടത്തിയതിനെയാണ് കോടതി വീണ്ടും വിമര്‍ശിച്ചിരിക്കുന്നത്. ഐ.ജി നടത്തിയ വാര്‍ത്താസമ്മേളനം ധൃതി പിടിച്ചുള്ളതും അനാവശ്യവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് എം.ജോര്‍ജ് മുത്തൂറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്‌റ്റീസ് ബന്നൂര്‍മഠ് ഉള്‍പ്പെടുന്ന ബെഞ്ചിന്റെ ഈ വിമര്‍ശനം. മുന്‍പും ഇതേ വിഷയത്തില്‍ കോടതി ഐ.ജിയെ വിമര്‍ശിച്ചിരുന്നു.
ഹര്‍ജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. അഭയകേസില്‍ സംഭവിച്ചത് ഈ കേസില്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു. പതിനാറു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് അഭയകേസ് തെളിയിക്കാന്‍ കഴിയാത്തത് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ട് സര്‍ക്കാരും അന്വേഷണ ഏജന്‍സികളുമാണെന്ന് കോടതി വ്യക്‌തമാക്കി












Click it and Unblock the Notifications