Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയം സുധാകരന്റേത് മാത്രമല്ല: രാമകൃഷ്ണന്‍

Congress Flag
കണ്ണൂര്‍: വിജയത്തിന് പിന്നാലെ യുഡിഎഫില്‍ പതിവ് ഗ്രൂപ്പ് പ്രശ്നം തലപൊക്കുന്നു. കണ്ണൂരിലാണ് പ്രശ്നങ്ങളുടെ ഉത്ഭവം.

ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലുണ്ടായത് കെ.സുധാകരന്റെ മാത്രം വിജയമല്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണന്‍ തുറന്നടിച്ചു.

എപി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതുള്‍പ്പെടെ കെ സുധാകരന്റെ നീക്കങ്ങളാണ് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതെന്ന രീതിയിലാണ് പൊതുവെ പ്രചാരണങ്ങള്‍ നടക്കുന്നത്.

ഇതു യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും കൂട്ടായ വിജയമാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. അബ്ദുല്ലക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ടുവെന്നു കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം ശരിയല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എന്ന ആനയുടെ മുകളില്‍ കയറിയാല്‍ ആര്‍ക്കും വിജയിക്കാം. അബ്ദുല്ലക്കുട്ടി അത്ഭുതക്കുട്ടിയല്ലെന്നും ഒരു അത്ഭുതവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലേത് കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണെന്നും പി. രാമകൃഷ്ണന്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

പി.രാമകൃഷ്ണന്റെ വിമര്‍ശനത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കെ.സുധാകരനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+