ഇന്ത്യക്കാര്‍ക്കെതിരെ ലണ്ടനിലും ആക്രമണം
ലണ്ടന്‍: ആസ്‌ത്രേലിയയ്ക്കു പിന്നാലെ ലണ്ടനിലും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം. ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ മുസ്ലീം വിദ്യാര്‍ത്ഥി സംഘത്തിനെതിരെ ലണ്ടനില്‍ വംശീയാക്രമണമുണ്ടായി.

സിറ്റി സര്‍വ്വകലാശാലയ്ക്കടുത്തുവച്ചാണ് ആക്രമണം നടന്നത്. മുപ്പതോളംപേരുള്‍പ്പെട്ട സംഘം കത്തി, ഇരുമ്പ് ദണ്ഡുകള്‍ തുടങ്ങിയവയുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നേരത്തേ സര്‍വ്വകലാശാലയിലെ പ്രാര്‍ത്ഥനാ മുറിയിലേക്ക് പോകുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടിരുന്നു. സിറ്റി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications