സ്വര്‍ണവില പവന് 12720രൂപയായി

ബുധനാഴ്ച പവന് 12,560 രൂപ ആയിരുന്നു വില. കഴിഞ്ഞ ഒരുമാസത്തിനിടെ ഏകദേശം ആയിരം രൂപയാണ് സ്വര്‍ണവിലയില്‍ കൂടിയത്. രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് ഇന്ത്യ 200 ടണ്‍ വാങ്ങിയതിനെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ ഈ വര്‍ധനവുണ്ടായത്.
ഇന്ത്യയില്‍ നിക്ഷേപത്തിനായുള്ള സ്വര്‍ണത്തിന്റെ ആവശ്യം 15 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശേഷിക്കുന്ന ആവശ്യം സ്വര്‍ണാഭരണ നിര്‍മാണത്തിനാണ്. ഈ അനുപാതം വീണ്ടും കൂടാനിടയുണ്ടെന്നാണ് കരുതുന്നത്.
അമേരിക്കന്‍ സമ്പദ് ഘടനയുടെ അനിശ്ചിതത്വം ഡോളറിനെ ദുര്‍ബലമാക്കുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ഡോളര്‍ വില 15 മാസത്തിനിടയ്ക്ക് ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഇതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിക്കാന്‍ തിടുക്കം കാണിക്കുകയാണ്.












Click it and Unblock the Notifications