മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍
മുംബൈ: ഫ്യാന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ ക്ഷോഭത്തില്‍പ്പെട്ട് ഗോവയിലും മഹാരാഷ്ട്രയിലും കാണാതായ ഇരുനൂറോളം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.
കാണാതായ ബോട്ടുകള്‍ക്കായി നാവികസേനയും തീരരക്ഷാ സേനയും തിരച്ചില്‍ നടത്തുകയാണ്. അധികൃതരുടെ മുന്നറിയിപ്പുകളെ അഗവണിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എണ്‍പതോളം ബോട്ടുകള്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോയിരുന്നു. ഇതില്‍ 36 എണ്ണം മാത്രമാണ് തിരികെയെത്തിയിരിക്കുന്നത്.
രത്‌നഗിരി തീരത്ത് മൂന്നു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 24 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി രക്ഷപ്പെടുത്തി. 44 ബോട്ടുകള്‍ ഇനിയും കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ നാവികസേനയുടേയും തീരരക്ഷാ സേനയുടേയും ഹെലികോപ്റ്ററുകള്‍ കടലില്‍ പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications