ഇന്ത്യാസന്ദര്‍ശനം: ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി
പനജി: ഗോവയുള്‍പ്പടെ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കാണിച്ച് ബ്രിട്ടന്‍ സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഗോവ, കൊല്‍ക്കത്ത, ദില്ലി, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിലാണ് ഭീകരാക്രമണ സാധ്യതയുള്ളത്. ഇതിനാല്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നാണ് ബ്രിട്ടന്റെ നിര്‍ദേശം.
പഞ്ചനക്ഷത്ര ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ബാറുകളില്‍ സന്ദര്‍ശിക്കുമ്പോഴും ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇരുട്ടിയശേഷം ഗോവയിലെ ബീച്ചുകളില്‍ കറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്
മദ്യപിച്ചവരെ കൊള്ളയടിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും ഗോവയില്‍ പതിവാകുകയാണ്. ഇതുകൊണ്ടാണ് ബാറുകള്‍ക്കെതിരെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2008 ല്‍ മാത്രം 40 ബ്രിട്ടീഷ് പൗരന്മാരാണ് ഗോവയില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications