കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തവാങ് സന്ദര്‍ശനം: ദലൈലാമയ്ക്ക് നിയന്ത്രണം

Google Oneindia Malayalam News

Dalai Lama
തവാങ്: ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ചൈന രംഗത്തെത്തിയതോടെ ദലൈലാമയ്ക്ക് അനുകൂലമായി സ്വീകരിച്ച നിലപാടുകളില്‍ നിന്നും ഇന്ത്യ പിന്നാക്കം പോകുന്നു. ദലൈലാമ ഇന്ത്യയുടെ അതിഥിയാണെന്നും അദ്ദേഹത്തിന് രാജ്യത്തെവിടെയും സഞ്ചരിയ്ക്കുന്നതിനും ആശയ പ്രചാരണത്തിനും ആവകാശമുണ്ടെന്ന പരസ്യനിലപാടില്‍ നിന്നാണ് ഇന്ത്യ പിന്‍മാറുന്നത്.

ഈ വിഷയത്തിന്‍ മേലുള്ള ചൈനയുടെ കടുത്ത അപ്രീതിയും രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുത്ത് ലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്. തവാങ്ങില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് ദലൈലാമയോട് അധികൃതര്‍ ആവശ്യപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വന്‍ വാര്‍ത്താപ്രാധാന്യം നേടിയ ലാമ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് തവാങ് വിടാനും നിര്‍ദ്ദേശമുണ്ട്.

തവാങ്ങില്‍ നടത്താന്‍ നിശ്ചയിച്ച ദലൈലാമയുടെ പൊതുപരിപാടി ഒരു മതപരമായ ചടങ്ങാക്കി മാറ്റണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. സന്ദര്‍ശനത്തിന്റെ രാഷട്രീയ പ്രാധാന്യം കണക്കിലെടുത്ത് തങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിയ്ക്കണമെന്ന് ദലൈ ലാമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വെളിപ്പെടുത്തി.

തങ്ങളുടെ എതിര്‍പ്പവഗണിച്ച് ലാമയ്ക്ക് അരുണാചല്‍ സന്ദര്‍ശിയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ചൈന കടുത്ത പ്രതിഷേധം രേഖപ്പെടിത്തിയതിന്റെ പിറ്റേന്ന് തന്നെയാണ് ദലൈലാമയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ ഭരണകൂടം തയാറായിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

ലാമയുടെ സന്ദര്‍ശനത്തെ നിശിതമായാണ് ചൈനീസ് വിദേശകാര്യ വക്താവ് ക്വിന്‍ ഗാങ് വിമര്‍ശിച്ചത്. അരുണാചല്‍ സന്ദര്‍ശിക്കണമെന്ന ദലൈലാമയുടെ അഭ്യര്‍ഥന ഇന്ത്യ നിരസിക്കണമായിരുന്നുവെന്നും തവാങ് സന്ദര്‍ശനത്തിലൂടെ ദലൈലാമ വിഘടനവാദിയാണെന്ന് തെളിഞ്ഞിരിയ്ക്കുകയാണെന്നും ക്വിന്‍ ഗാങ് പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X