കേരളമുള്‍പ്പെടെ എട്ടിടത്ത് കൊടുങ്കാറ്റിന് സാധ്യത
ദില്ലി: കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇന്ത്യന്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.
കേരളം കൂടാതെ കര്‍ണാടകം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കും ഡാമന്‍-ഡിയു, ദാദ്രനഗര്‍, ഹവേലി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമാണ് മുന്നറിയിപ്പ്.
അറേബ്യന്‍ സമുദ്രത്തിലാണ് ഫ്യാന്‍ കൊടുങ്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. അതേസമയം ബുധനാഴ്ച മുംബൈയിലും മറ്റും ഭീതി പടര്‍ത്തിയിരുന്ന ഫ്യാന്‍ വലിയ നാശനഷ്ടങ്ങളില്ലാതെ പശ്ചിമ തീരം കടന്നു.
ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ വന്‍ ജാഗ്രത പാലിച്ചിരുന്നു. സ്‌കൂളുകള്‍ക്കും, ഓഫീസുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധിപ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
അതീവ വിനാശകാരിയായ ചുഴലിക്കാറ്റുകള്‍ക്ക് നല്‍കുന്ന റെഡ് അലെര്‍ട്ടിന് തൊട്ടുതാഴെയുള്ള ഓറഞ്ച് അലെര്‍ട്ടാണ് ഫ്യാനിന് നല്‍കിയിരുന്നത്.
കേരള തീരത്ത് മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ തുലാവര്‍ഷകാലമാണ്. മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കോഴിക്കോട്, കൊച്ചി, ബേപ്പൂര്‍, ആലപ്പുഴ തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications