കേരള കോണ്‍സെക്കുലര്‍ മാണി ഗ്രൂപ്പില്‍ ലയിച്ചു

ബുധനാഴ്ച തിരുനക്കരയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ലയന പ്രഖ്യാപനം. കേരളകോണ്‍ഗ്രസ് എം ലീഡര്‍ കെ എം മാണി സമ്മേളനം ഉത്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരെല്ലാം മടങ്ങിവരണമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ എം ഗ്രൂപ്പ് തയ്യാറാണെന്നും മാണി പറഞ്ഞു.
പിസി ജോര്‍ജ്ജ് വന്നതോടെ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ശക്തനായ വക്താവിനെയാണ് പാര്‍ട്ടി ലഭിച്ചത്. കേരളകോണ്‍ഗ്രസിന്റെ പിളര്‍പ്പുകള്‍ പലതും വികാരപരമായിരുന്നു. ഇനി ആശയപരമായ ഒത്തൊരുമയുടെയും മുന്നേറ്റത്തിന്റെയും കാലമാണ് വരേണ്ടത്- അദ്ദേഹം പറഞ്ഞു.
29കൊല്ലക്കാലം മാണിയെ ശത്രുവായിക്കണ്ടത് ചില തെറ്റിദ്ധാരണകള്‍ കൊണ്ടായിരുന്നുവെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ കടന്നുകൂടിയ ചിലര്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കേരള കോണ്‍ഗ്രസ് സെക്കുലര്‍ നിലവിലില്ലെന്ന് കാണിച്ച് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കും.












Click it and Unblock the Notifications