ബംഗാള്‍ സര്‍ക്കാര്‍ പിരിച്ചുവിടണം: കിരണ്‍മോയ് നന്ദ

എത്രയും വേഗം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതാണ് നല്ലത്. ഉപതെരഞ്ഞെടുപ്പ് ഫലത്തെ ജനവികാരമായി കണക്കിലെടുക്കണം. ഇക്കാര്യം അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കും- നന്ദ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ മാറ്റണമെന്ന് അഭിപ്രായം തനിക്കില്ലെന്നും നന്ദ വ്യക്തമാക്കി.
കൊല്‍ക്കൊത്തയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ബംഗാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ നന്ദ. മുന്നണിക്ക് തുടര്‍ച്ചയായ പരാജയങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിനായി 2011 വരെ കാത്തിരിക്കാതെ വരുന്ന ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലത്.
മുന്നണിയോട് വോട്ടര്‍മാര്‍ക്കുള്ള വിശ്വാസം കുറയുകയാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ജനപിന്തുണ കൂടുന്നു. നിയമവാഴ്ച പ്രശ്നത്തിലായത് ജനപിന്തുണ കുറയാന്‍ ഒരു പ്രധാന കാരണമായി.
വേണ്ടിവന്നാല്‍ പ്രതിപക്ഷത്തിരിക്കാനും എന്റെ കക്ഷി തയാറാണ്. ബംഗാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് നിലവില്‍ നാലംഗങ്ങളാണുള്ളത്.
കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പത്തു സീറ്റുകളില്‍ മത്സരിച്ച ഇടതു കക്ഷികള്‍ക്ക് ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. സിപിഎം അഞ്ചിടത്തു മത്സരിച്ചെങ്കിലും ഒന്നില്‍ പോലും വിജയം കണ്ടില്ല .












Click it and Unblock the Notifications