പീഡനക്കേസില്‍ ഭണ്ഡാര്‍ക്കറിന് വിചാരണ
മുംബൈ: സിനിമയില്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍ വിചാരണ നേരിടണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
മോഡല്‍ പ്രീതി ജയിന്‍ അഞ്ചുവര്‍ഷം മുന്‍പ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
ഭണ്ഡാര്‍ക്കറിനെതിരെ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് മജിസ്‌ട്രേട്ടിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രീതിയുടെ അഭിഭാഷക പറഞ്ഞു.
തന്റെ സിനിമകളില്‍ നായികയാക്കാമെന്നും വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ച് 199-2004 കാലഘട്ടത്തില്‍ ഭണ്ഡാര്‍ക്കര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി പ്രതീ ആരോപിയ്ക്കുന്നു. എതിര്‍ത്തപ്പോള്‍ പലപ്പോഴും ഭണ്ഡാര്‍ക്കര്‍ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്.
ഈ കാലത്തിനിടെ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചാന്ദ്‌നിബാര്‍, സാത്ത, ആന്‍ എന്നീ സിനിമകളിലൊന്നും തനിക്ക് വേഷം ത്ന്നില്ല. പിന്നീട് ഇറങ്ങിയ പേജ് ത്രീയിലും അവസരം ലഭിച്ചില്ലെന്ന് പ്രീതി പറയുന്നു.
എന്നാല്‍ പ്രീതിയുടെ ആരോപണങ്ങള്‍ തള്ളിയ ഭണ്ഡാര്‍ക്കര്‍ ഇതെല്ലാം പ്രശസ്തിയ്ക്കുള്ള നാടകമെന്നാണ് പറയുന്നത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രീതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളുകയും പുതിയ അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു.












Click it and Unblock the Notifications