തോല്‍വി: വീഴ്ചകള്‍ അന്വേഷിക്കുമെന്ന് സിപിഎം

വീഴ്ചകളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ആലപ്പുഴ, എറണാകുളം ജില്ലാ കമ്മിറ്റികളോട് സിപിഎം സംസ്ഥാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു.
കണ്ണൂരും എറണാകുളത്തും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് വാര്‍ത്തുക്കുറിപ്പില്‍ സംസ്ഥാനസെക്രട്ടേറിയറ്റ് പറഞ്ഞതെങ്കിലും ചര്‍ച്ചയിലെ പ്രതിഫലനം ഇത്തരത്തിലായിരുന്നില്ല.
എന്നാല്‍ മുന്നണി പൊതുവില്‍ യോജിപ്പോടെ പ്രവര്‍ത്തിച്ചുവെന്നാണ് വിലയിരുത്തല്‍. കണ്ണൂരിലെ വോട്ടര്‍പട്ടിക വിവാദമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
വോട്ടര്‍പട്ടികാ വിവാദം ആശയക്കുഴപ്പമുണ്ടാക്കിയെന്നതു തന്നെയാണ് പാര്‍ട്ടി വിലയിരുത്തല്‍. കണ്ണൂരിലെ വിവാദങ്ങള്‍ മറ്റു രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് മുതലെടുത്തുവെന്നും അഭിപ്രായമുണ്ടായി.
തിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.


Click it and Unblock the Notifications