Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കേസ് : ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി

Shylaja
തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ ഷൈലജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. 2002ല്‍ പേ വിഷബാധയ്ക്ക് എതിരായ വാക്‌സിന്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഷൈലജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നപ്പോള്‍ അനധികൃതമായി വാക്‌സിന്‍ വാങ്ങാന്‍ ഷൈലജ കൂട്ടുനിന്നെന്നാണ് കേസ്. ഡിഎച്ച്എസ് ആയിരുന്ന വികെ രാജനുമായി ചേര്‍ന്ന് ഇവര്‍ അഴിമതി നടത്തിയെന്നായിരുന്നുവെന്നാണ് ആരോപണം. ഇടപാടിലൂടെ സര്‍ക്കാരിന് 1.49 കോടിയുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്ക്.

ഇവരെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഡോ. രാജന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ സി സദാശിവന്‍ നായര്‍, സ്‌റ്റോര്‍ സൂപ്രണ്ട് അഗസ്റ്റിന്‍ തോമസ്, ഫാര്‍മസിസ്റ്റ് കെ മുഹമ്മദ് എന്നിവരും കേസില്‍ പ്രതികളാണ്.

ഷൈലജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഇവരെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. പകരം ഡോക്ടര്‍ എംകെ ജീവനെ ഡയറക്ടറായി നിയമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+