Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നില മെച്ചപ്പെട്ടു

Karunakaran
തിരുവനന്തപുരം: പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ കരുണാകരന്റെ നില മെച്ചപ്പെട്ടു.

വ്യാഴാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് കരുണാകരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യസ്ഥിതിയില്‍ മെച്ചമുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെത്തിയ മകള്‍ പത്മജയോട് കരുണാകരന്‍ സംസാരിച്ചിട്ടുണ്ട്.

പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് മുരളീധരന്‍ കോഴിക്കോട്ടുനിന്നും യാത്ര തിരിച്ചിട്ടുണ്ട്. രണ്ടു ദിവസമായി കരുണാകരന് കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ആവശ്യമെങ്കില്‍ കരുണാകരനെ ചികിത്സിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+