Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ ഡിസിസി പ്രസിഡന്റിന് താക്കീത്

Ramakrishnan
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയ പ്രസ്താവനയുമായി രംഗത്തെത്തിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന് കെപിസിസിയുടെ താക്കീത്. പാര്‍ട്ടി തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലായിരുന്ന നേരത്ത്് മാധ്യമങ്ങളിലൂടെ രാമകൃഷ്ണന്‍ നടത്തിയ പ്രസ്താവനകള്‍ അനുചിതവും ഒഴിവാക്കേണ്ടതുമായിരുന്നെന്ന് കെപിസിസി വ്യക്തമാക്കി. പാര്‍ട്ടി നടപടി താന്‍ അംഗീകരിയ്ക്കുന്നതായി ് രാമകൃഷ്ണന്‍ താക്കീതിനോട് പ്രതികരിച്ചു.

സംഘടനയ്ക്ക് ഇത്തരം പരസ്യ പ്രസ്താവനകള്‍ ഭൂഷണമല്ല. ഡിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഒരിയ്ക്കലും ഇത് പാടില്ലായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയമാണ്. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നാണ് രാമകൃഷ്ണനോട് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തിലാണ് പി രാമകൃഷ്ണന്‍ എപി അബ്ദുള്ളക്കുട്ടിയ്ക്കും കെ. സുധാകരനുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. അങ്ങനെ ആവശ്യപ്പെട്ടുവെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സുധാകരന്‍ നടത്തിയ പരാമര്‍ശം ശരിയല്ലെന്ന് തിരുത്താനും രാമകൃഷ്ണന്‍ ഒരുമ്പെട്ടു.

കണ്ണൂരിലേത് കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണ്. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷമാണ് താന്‍ പോലും വിവരമറിഞ്ഞത്. കോണ്‍ഗ്രസ് എന്ന ആനയുടെ മുകളില്‍ കയറിയാല്‍ ആര്‍ക്കും വിജയിയ്ക്കാം. അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയല്ലെന്നും ഒരു അത്ഭുതവും ഉണ്ടാക്കിയിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാമകൃഷ്ണന്‍ സമര്‍ത്ഥിച്ചിരുന്നു. പാര്‍ട്ടിയ്ക്ക് അതീതമായി വ്യക്തികള്‍ വളരാന്‍ പാടില്ലെന്ന്് സുധാകരനെ ഉദ്ദേശിച്ച് രാമകൃഷ്ണന്‍ പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ സ്ഥാനാര്‍ത്ഥി മോഹവുമായി രാമകൃഷ്ണന്‍ രംഗത്തെത്തിയെങ്കിലും സുധാകരന്റെ ആവശ്യം പരിഗണിച്ച് പാര്‍ട്ടി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+