കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ വിവാദത്തില്‍ കഴന്പില്ല: ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

Oommen Chandy
ആലപ്പുഴ: കണ്ണൂരില്‍ വിജയിച്ച എ.പി അബ്‌ദുള്ളക്കുട്ടി കെ.സുധാകരന്‍ എം.പിയുടെ മാത്രം സ്‌ഥാനാര്‍ഥിയാണെന്ന ആരോപണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.

അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആ വാര്‍ത്ത തെറ്റാണ്. അബ്‌ദുള്ളക്കുട്ടി യുഡിഎഫിന്റെ സ്‌ഥാനാര്‍ഥിയാണ്‌. കണ്ണൂരില്‍ കൂട്ടായ പരിശ്രമം കൊണ്ടാണ്‌ യുഡിഎഫ്‌ വിജയിച്ചത്‌- അദ്ദേഹം പറഞ്ഞു

കണ്ണൂരില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അബ്‌ദുള്ളക്കുട്ടി സുധാകരന്റെ സ്‌ഥാനാര്‍ഥിയായിരുന്നെന്നും. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നുമുള്ള ഡിസിസി പ്രസിഡന്റ്‌ പി.രാമകൃഷ്‌ണന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പി രാമകൃഷ്ണന്‍ അബ്ദുള്ളക്കുട്ടിയെ അംഗീകരിക്കുന്നില്ലെന്ന മട്ടില്‍ നടത്തിയ പ്രസ്താവന കണ്ണൂര്‍ കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ മുന്നോടിയാണെന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X