Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധക്കേസ്: ഹര്‍ജി 30ലേക്ക് മാറ്റി

Paul George
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പോളിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നവംബര്‍ 30ലേക്ക് മാറ്റി.

കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നതെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കേസന്വേഷണത്തിന്റെ പൂര്‍ണരൂപം വ്യക്തമാവുകയുള്ളൂ.

അന്തിമ റിപ്പോര്‍ട്ടു നല്‍കാത്തതിനാല്‍ കേസില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാട് ചീഫ് ജസ്റ്റിസ് എസ്.ആര്‍.ബന്നൂര്‍മഠ്, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ചു. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം രണ്ടാഴ്ചക്കകം സമര്‍പ്പിക്കുമെന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത് വരെ കാത്തിരിക്കുന്നതല്ലേ ഉചിതമെന്ന് ബുധനാഴ്ച ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞിരുന്നു.

പൊലീസ് അന്വേഷണത്തില്‍ അപാകതയുണ്ടെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപിച്ചാണ് എം.ജോര്‍ജ് ഹര്‍ജി സമര്‍പ്പിച്ചത്.

അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് വെളിപ്പെടുത്തുന്ന രേഖകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. പൊതുജന വിശ്വാസം ആര്‍ജ്ജിയ്ക്കാനുള്ള നടപടികള്‍ പോലീസിന്റെ മനോവീര്യം കെടുത്തുന്നതാകരുതെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+