ലണ്ടന്‍ ഒളിമ്പിക്‌സിന് ചുണ്ടന്‍ വള്ളവും

2012ല്‍ നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് കൂടുതല്‍ മാറ്റു പകരാന്‍ തെംസ് നദിയില്‍ ചുണ്ടന്‍ വള്ളങ്ങള്‍ അണിനിരത്താനാണ് ആലോചിയ്ക്കുന്നത്. സാംസ്‌ക്കാരിക സംഘടനയായ കേരളീയമാണ് ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഒളിമ്പിക്‌സിനായി അഞ്ച് ചുണ്ടന്‍ വള്ളങ്ങളും 500 ഓളം തുഴക്കാരെയും കപ്പലില്‍ ലണ്ടനിലെത്തിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ ലണ്ടന്‍ ഒളിമ്പിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കൗവിന് സമര്‍പ്പിയ്ക്കുമെന്നും കേരളീയം ഭാരവാഹികള്‍ അറിയിച്ചു.
ബ്രിട്ടണിലെ പാര്‍ലമെന്റംഗം കീത്ത് വാസുമായി കേരളീയം ഭാരവാഹികള്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒളിമ്പിക്‌സിന് മുന്നോടിയായി 2010ല്‍ കേംബ്രിഡ്ജ ്ഓക്‌സ്‌ഫെഡ് സര്‍വകലാശാലാ ജല കായികമേളയില്‍ രണ്ട് ചുണ്ടന്‍ വള്ളങ്ങളെ പ്രദര്‍ശനത്തിനിറക്കാനും ആലോചനയുണ്ട്. ഒളിമ്പിക്‌സ് സംഘാടക സമിതി ഇത് വിലയിരുത്തിയശേഷമായിരിക്കും അന്തിമ അനുമതി നല്‍കുക.












Click it and Unblock the Notifications