8വയസ്സുകാരനെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ച് കൊന്നു

മിര്‍സാപൂര്‍ ജില്ലയിലെ വിന്ധ്യാചലില്‍ പണ്ഡിറ്റ് രാമചന്ദ്ര മിശ്ര ഇന്റര്‍ കോളജിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥി അജയ് മജി(8)യാണ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ദുബെയുടെ മര്‍ദ്ദനമേറ്റു മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഒളിവില്‍ പോയിരിക്കുകയാണ്. മര്‍ദ്ദനമേറ്റ് കുട്ടിയുടെ അസ്ഥികള്‍ നുറുങ്ങിയിരുന്നു.
എന്നാല്‍, കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്കൂള്‍ അധികൃതര്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
നവംബര്‍ അഞ്ചിനാണു പ്രിന്‍സിപ്പല്‍ കുട്ടിയെ മര്‍ദിച്ചത്. ചികിത്സയിലായിരുന്ന കുട്ടി വ്യാഴാഴ്ചയാണ് മരിച്ചത്. കുട്ടിയുടെ മരണവിവരം അറിഞ്ഞു ക്ഷുഭിതരായ നാട്ടുകാര്‍ സ്കൂളിനു മുന്നില്‍
പ്രകടനം നടത്തി.
സ്കൂളിന് അവധി നല്‍കിയിരിക്കുകയാണ്. പ്രിന്‍സിപ്പലിനെ പ്രതിയാക്കി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മിര്‍സാപൂര്‍ എ.എസ്.പി ശ്രീപതി മിശ്ര അറിയിച്ചു.












Click it and Unblock the Notifications