കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്ലിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു

Google Oneindia Malayalam News

Terrorist
ദില്ലി: ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുവേണ്ടി ഇന്ത്യയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

വിചാരണക്കായി ഹെഡ്ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം നടത്തുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഹെഡ്‌ലിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി ദില്ലിയിലെ പഹര്‍ഗഞ്ചിലെ ആനന്ദ് ഹോട്ടലില്‍ നിന്ന് ലഭിച്ചു.

2006 മുതല്‍ 2009 വരെ ഇയാള്‍ ഒമ്പത് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും മുംബൈ താജ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുവെന്നുമാണ് വിവരം. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ട്രിഡന്റ് ഹോട്ടലിലാണ് ഹെഡ്‌ലി താമസിച്ചിരുന്നത്.

ദില്ലി, മുംബൈ, ലഖ്‌നൗ, അഹമ്മദാബാദ്, കൊച്ചി, പുണെ, ആഗ്ര തുടങ്ങിയ ആറ് നഗരങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നു.

പാകിസ്താനിലെ കറാച്ചിയിലും രണ്ട് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2006 നവംബറിലാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. മുംബൈ ഭീകരാക്രമണവുമായി ഹെഡ്‌ലിക്ക് ബന്ധമുണ്ടെന്നതിനെ സാധൂകരിക്കുന്ന തെളിവുകളാണിവ.

ഒക്ടോബറിലാണ് എഫ് ബി ഐ ഫിലാഡല്‍ഫിയയില്‍ നിന്ന് ഹെഡ്‌ലിയേയും റാണയേയും പിടികൂടിയത്. ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂള്‍, മസൂറിയിലെ വുഡ്‌സ്‌റ്റോക്ക് സ്‌കൂള്‍, ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഹെഡ്‌ലിയും സംഘവും പദ്ധതിയിട്ട വിവരം എഫ് ബിഐ ആണ് ഇന്ത്യയെ അറിയിച്ചത്.

ഇതിനിടെ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകന്‍ രാഹുലിനെ മുംബൈ പോലീസ് ചോദ്യംചെയ്തു.

ഹെഡ്‌ലിയുമായി പരിചയമുണ്ടെന്നും എന്നാല്‍ അയാളുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലില്‍ രാഹുല്‍ പറഞ്ഞത്. ഹെഡ്‌ലിയുടെ തീവ്രവാദ ബന്ധം അറിയാതെയാണ് രാഹുല്‍ സഹായം നല്‍കിയത് എന്ന നിഗമനത്തിലാണ് പോലീസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X