ഭീകരവാദം: ഹെഡ്ലിക്കെതിരെ ഇന്ത്യ കേസെടുത്തു

ഹെഡ്ലിയെ വിട്ടുകിട്ടാന്‍ ശ്രമം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിനുശേഷം രൂപവത്കരിച്ച എന്‍.ഐ.എ. അന്വേഷിക്കുന്ന നാലാമത്തെ കേസാണിത്.
ഹെഡ്‌ലി കൊച്ചി, പുണെ എന്നീ നഗരങ്ങളും സന്ദര്‍ശിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ദില്ലിയുള്‍പ്പെടെ നാലു നഗരങ്ങള്‍ സന്ദര്‍ശിച്ചതിനു പുറമെയാണിതെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഹെഡ്‌ലിക്ക് ലഷ്‌കറുമായി ബന്ധമുണ്ടെന്നതിന് ആവശ്യമായ തെളിവുകള്‍ അന്വേഷകര്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ഇവ അടുത്ത ജനവരിയില്‍ യു.എസ്. കോടതിയില്‍ ഹാജരാക്കി ഇയാളെ വിട്ടുകിട്ടാന്‍ സമ്മര്‍ദം ചെലുത്തും.
ഒക്ടോബറില്‍ ഫിലാഡല്‍ഫിയയില്‍ നിന്നാണ് ഹെഡ്‌ലിയെ യു.എസ്. അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ അറസ്റ്റ് ചെയ്തത്. ഹെഡ്‌ലി പാക് വംശജനായ അമേരിക്കക്കാരനും റാണ, പാക് വംശജനായ കാനഡക്കാരനുമാണ്.
ഇപ്പോള്‍ ഷിക്കാഗോയിലെ ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കുമെതിരെ 60 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കാന്‍ അവിടത്തെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈ ആക്രമണത്തിന് മുമ്പും പിമ്പും ഹെഡ്‌ലി ഇന്ത്യ സന്ദര്‍ശിച്ചതായി ആഭ്യന്തര മന്ത്രി പി ചിദംബരം അറിയിച്ചു. 2006- നും 2009-നുമിടയില്‍ മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ആഗ്ര, ഡല്‍ഹി എന്നീ നഗരങ്ങളാണ് ഹെഡ്‌ലി സന്ദര്‍ശിച്ചത്.
ഈ സ്ഥലങ്ങളിലെല്ലാം എന്‍ഐഎ. കൂടുതല്‍ അന്വേഷണം നടത്തും. ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂള്‍, മസൂറിയിലെ വുഡ്‌സ്റ്റോക്ക് സ്‌കൂള്‍, ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഹെഡ്‌ലി പദ്ധതി യിട്ട വിവരം എഫ് ബി ഐ നേരത്തേ പുറത്തുവിട്ടിരുന്നു.
ഹെഡ്‌ലിയുടെ ഇന്ത്യന്‍ ആക്രമണ പദ്ധതിയെ കുറിച്ച് അന്വേഷിക്കാന്‍ എഫ്ബിഐ തലവന്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും.












Click it and Unblock the Notifications