തിരഞ്ഞെടുപ്പ്: മൂന്നാം ലിംഗക്കാര്‍ക്ക് പരിഗണന

ഇനിമുതല്‍ ഇവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. മറ്റുള്ളവര്‍ എന്ന വിഭാഗത്തിലായിരിക്കും ഇവരെ ഉള്‍പ്പെടുത്തുക.
ഇതുവരെ പട്ടികയില്‍ സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്താനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ അപേക്ഷാഫോമുകളിലും സ്ത്രീ, പുരുഷന്‍, മറ്റുള്ളവര്‍ എന്നിങ്ങനെ വിഭാഗം രേഖപ്പെടുത്തും.
തങ്ങളുടെ ലിംഗം മറ്റുള്ളവര്‍ എന്ന് രേഖപ്പെടുത്താനാണ് അപേക്ഷകര്‍ക്ക് താല്‍പര്യമെങ്കില്‍ അത് അനുവദിക്കണമെന്ന് ബൂത്ത് ഓഫീസര്‍ വരെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കും.
പുതിയ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളും നിര്‍ദ്ദേശം നല്‍കിയതായി തിരഞ്ഞെടപ്പ് കമ്മീഷന്‍ അറിയിച്ചു.
വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തിന്റഖെ അടിസ്ഥാനത്തിലാണ് ട്രാന്‍സ് സെക്ഷ്വലുകള്‍ക്കായി വിഭാഗം രേഖപ്പെടുത്താന്‍ തീരുമാനമുണ്ടായത്.












Click it and Unblock the Notifications