കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് മോടികൂട്ടാന്‍ യെദ്യൂരപ്പ ചെലാവക്കിയത് 1.7കോടി

Google Oneindia Malayalam News

Yediyurappa Home
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സ്വന്തം ബംഗ്ലാവ് മോടിപിടിപ്പിക്കാന്‍ ചെലവിട്ടത് 1.7കോടി രൂപ.

സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് കോടിയേലേറെ രൂപ ചെലവാക്കി മുഖ്യമന്ത്രി വീട് മോടിപിടിപ്പിച്ചത്.

ഔദ്യോഗിക വസതിയായ റെയ്‌സ് കോഴ്‌സ് റോഡ് ബംഗ്ലാവാണ് മോടിപിടിപ്പിച്ചിരിക്കുന്നത്. സ്വന്തം കിടപ്പുമുറി പുതുക്കാന്‍ വേണ്ടിമാത്രം യദ്യൂരപ്പ ചെലവാക്കിയത് 35ലക്ഷം രൂപയാണ്.

കിടപ്പമുറിയിലെ ടോയ്‌ലറ്റ് പുതുക്കാനും അലങ്കാരപ്പണികള്‍ക്കുമായി ചെലവാക്കിയത് 10 ലക്ഷം രൂപയാണ്. നിലം മാര്‍ബിള്‍ വിരിക്കാന്‍ ചെവാക്കിയത് ഒരു ലക്ഷം. മേല്‍ക്കൂര ചുമര്‍ എന്നിവയ്ക്കായി 15 ലക്ഷം.

മറ്റൊരു മുറി മോടികൂട്ടാന്‍ ചെലവാക്കിയത് 14.62 ലക്ഷമാണ്. ബിജെപി അധികാരത്തില്‍ വന്നശേഷം ഔദ്യോഗിക വസതി മോടിപിടിപ്പിക്കാനായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ചെലവാക്കിയത് 10കോടി രൂപയ്ക്ക് മുകളിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X