കരുണാകരന് ന്യൂമോണിയ

ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരുണാകരന് വ്യാഴാഴ്ച സിടി സ്‌കാനും നടത്തിയിട്ടുണ്ട്.
ന്യൂമോണിയ നിയന്ത്രണവിധേയമാക്കാന്‍ 48 മണിക്കൂര്‍ നേരത്തെ തീവ്ര പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പനിയും കടുത്ത ശ്വാസതടസ്സവും അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, കേന്ദ്രമന്ത്രി കെവി തോമസ്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെല്ലാം കരുണാകരനെ സന്ദര്‍ശിച്ചിരുന്നു.
എകെ ആന്റണി, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തും. മക്കളായ മുരളീധരനും പത്മജയും ആശുപത്രിയില്‍ കരുണാകരനോടൊപ്പമുണ്ട്. ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നുണ്ട്.












Click it and Unblock the Notifications