കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനെ കാണുമെന്ന് മൊഹ്സിന

Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തിരികെയെത്താനുള്ള കെ മുരളീധന്റെ ശ്രമങ്ങള്‍ക്ക് ആശാവഹമായ പുരോഗതി. മുരളിയെ കാണാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായ് സമ്മതം പ്രകടിപ്പിച്ചു.

കെ.മുരളീധരന്‍ കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചതായി മൊഹ്സിന അറിയിച്ചു. ദില്ലിയിലെത്തുന്പോള്‍ മുരളീധരനെ കാണാമെന്നു മൊഹ്സിന സമ്മതിച്ചു.

കെ.കരണാകരന്റെ അസുഖ വിവരമറിയാന്‍ ഫോണ്‍ ചെയ്തതായിരുന്നു മൊഹ്സിന. മുരളീധരനോടു സംസാരിക്കണമെന്നു കരുണാകരന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് മുരളീധരനോട് സംസാരിച്ചപ്പോഴാണ് കാണണമെന്ന ആവശ്യം മുരളീധരന്‍ മുന്നോട്ടു വച്ചത്.

ദില്ലിയില്‍ വച്ചു കാണാമെന്നു സമ്മതിച്ചതായി മൊഹ്സിന അറിയിച്ചു. കോണ്‍ഗ്രസില്‍ ചേരണമെന്ന മുരളീധരന്റെ ആഗ്രഹം കെപിസിസി തള്ളിയിരുന്നു.

മുരളീധരന് വേണ്ടി സംസാരിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുരളിയെ തിരികെയെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുല്ലപ്പള്ളിയുടെ അഭിപ്രായവും കെപിസിസി തള്ളകയായിരുന്നു.

മുരളീധരന്റെ കാര്യം കെപിസിസി തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ഇതുവരെയുള്ള നിലപാട്. മൊഹ്സിന കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതോടെ മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിനായി ആദ്യപടി തുറന്നുകിട്ടിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X