രാമകൃഷ്ണന് പിന്തുണയുമായി മുല്ലപ്പള്ളി

ആത്മാര്‍ത്ഥതയുള്ള സംശുദ്ധമായ പ്രവര്‍ത്തന പാരമ്പര്യമുള്ള കോണ്‍ഗ്രസുകാരനാണ് രാമകൃഷ്ണനെന്ന് മുല്ലപ്പള്ളി പറഞ്ഞു. അബ്ദുള്ളക്കുട്ടിയെക്കുറിച്ച് പി രാമകൃഷ്ണന്‍ പൊതുവേദിയില്‍ നടത്തിയ അഭിപ്രായപ്രകടനം ഒഴിവാക്കാമായിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ എനിക്കും അഭിപ്രായമുണ്ട്. അക്കാര്യം പാര്‍ട്ടി വേദിയില്‍ ഉന്നയിക്കും. പാര്‍ട്ടി അച്ചടക്കം ആരും ലംഘിക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ പറയരുത്- അദ്ദേഹം പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാമകൃഷ്ണന്‍ പ്രശ്‌നം ഉന്നയിക്കാനുണ്ടായ കാരണം കെപിസിസി നിര്‍വ്വാഹക സമതിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂര്‍ വിജയത്തിന് ശേഷം നടത്തിയ പരസ്യ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കെപിസിസി വ്യാഴാഴ്ച രാമകൃഷ്ണനെ താക്കീത് ചെയ്തിരുന്നു. പ്രസ്താവന സംഘടനയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കെപിസിസി പറഞ്ഞത്.
കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമന്നാവശ്യപ്പെട്ടുകൊണ്ട് മുല്ലപ്പള്ളി നടത്തിയ പരസ്യപ്രസ്താവന കെപസിസിയില്‍ പലരിലും ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാമകൃഷ്ണനെ പിന്തുണച്ചുകൊണ്ട് മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications