പരാജയം ആശങ്കയുണ്ടാക്കുന്നു: സിപിഐ

കേരളത്തില്‍ ആലപ്പുഴ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞെന്നും യോഗം വിലയിരുത്തി. കണ്ണൂരിലും എറണാകുളത്തും ഇടതുപക്ഷത്തിന് വോട്ട് കുറയാന്‍ കാരണമെന്താണെന്നത് പരിശോധിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
കേരളത്തിലെ വന്‍കിട പദ്ധതികള്‍ക്ക് അതിവേഗത്തില്‍ അനുമതി നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് മന്ത്രി ബിനോയ് വിശ്വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എബി ബര്‍ദന് അയച്ച കത്ത് എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്തിട്ടില്ല.
ബര്‍ദന്‍ ബിനോയിക്ക് നേരിട്ട് മറുപടി അയച്ചിട്ടുണ്ടെന്നാണ് സൂചന. ബിനോയിയുടെ അഭിപ്രായം പ്രത്യയശാസ്ത്രപരമായി ശരിയാണെങ്കിലും പ്രായോഗികതലത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ബര്‍ദന്‍ വിശദീകരിച്ചിട്ടുണ്ട്.
ബംഗാളിലെ ഇടത് സര്‍ക്കാര്‍ പിരിച്ച് വിട്ട് നേരത്തേ തിരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.












Click it and Unblock the Notifications