ലൗ ജിഹാദ് ഇല്ലെന്ന് സിഐഡി റിപ്പോര്‍ട്ട്

കര്‍ണാടകയുടെ തീരദേശ ജില്ലകളിലും കേരളത്തിലും കൂടുതല്‍ അന്വേഷണത്തിനു പൊലീസ് ആവശ്യപ്പെട്ട രണ്ടുമാസത്തെ സാവകാശം കോടതി അനുവദിച്ചു.
ഇത്തരം മതംമാറ്റങ്ങള്‍ക്കു തെളിവില്ലെന്നു കേരള പൊലീസും അറിയിച്ചിരുന്നു. കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മകളുടെ തിരോധാനക്കേസിലാണു ഹൈക്കോടതി നിര്‍ദേശപ്രകാരം കര്‍ണാടക പൊലീസിലെ സിഐഡി വിഭാഗം റിപ്പോര്‍ട്ട് നല്‍കയിരിക്കുന്നത്.
അന്യമതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായ യുവതി താന്‍ സ്വന്തം ഇഷ്ടപ്രകാരം വീടു വിട്ടതാണെന്നും മതം മാറി കേരളത്തില്‍ മതപഠനം നടത്തുകയാണെന്നും നേരത്തെ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
പൊലീസ് റിപ്പോര്‍ട്ട് വരുംവരെ മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ വിട്ടിരുന്ന പെണ്‍കുട്ടിക്ക് ഇനി സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്നു കോടതി അറിയിച്ചിട്ടുണ്ട്. ഇവരുടെ പ്രണയബന്ധത്തില്‍ ബാഹ്യപ്രേരണകളുള്ളതായി തെളിവില്ലെന്നാണു കര്‍ണാടക പൊലീസിന്റെ റിപ്പോര്‍ട്ട്.












Click it and Unblock the Notifications