കരുണാകരന്റെ നിലയില്‍ കാര്യമായ പുരോഗതി

ശനിയാഴ്ച അദ്ദേഹം എഴുന്നേറ്റിരുന്ന് ഭക്ഷണം കഴിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രഭാതഭക്ഷണമാണ് കഴിച്ചത്.
നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും 24 മണിക്കൂര്‍ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കരുണാകരന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഇന്നലെ ഉച്ചക്ക് ആശുപത്രി പുറത്തിവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.
മക്കളായ പത്മജയും മുരളീധരനും ആശുപത്രിയില്‍ കരുണാകരനൊപ്പമുണ്ട്. പ്രമുഖ രാഷ്ട്രീയനേതാക്കളെല്ലാം രണ്ടുദിവസമായി കരുണാകരനെ കാണാനെത്തിയിരുന്നു.












Click it and Unblock the Notifications