മുരളീധരന്‍ 19ന് ദില്ലിയിലെത്തും

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ്, ജനാര്‍ദ്ദന്‍ ദ്വിവേദി, അഹമ്മദ് പട്ടേല്‍ എന്നിവരുമായി മുരളി ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം മുരളീധരനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മൊഹ്‌സിന പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ എത്തുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും തന്നെ കാണാമെന്നായിരുന്നു മൊഹ്സീന മുരളിയെ അറിയിച്ചത്.
മുരളീധരനെ തിരിച്ചെടുക്കേണ്ടെന്ന് നേരത്തെ കെപിസിസി തീരുമാനിച്ച് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഹൈക്കമാന്റ് ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മുരളിക്ക് വേണ്ടി വാദിച്ച് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന കെ കരുണാകരന്റെ സുഖവിവരമറിയാന്‍ ഫോണില്‍ ബന്ധപ്പെട്ട മൊഹ്സിനയോട് കരുണാകരാണ് മുരളിയോട് സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്നാണ് മൊഹ്സിന മുരളീധരനുമായി സംസാരിക്കുകയും കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിക്കുകയും ചെയ്തത്.












Click it and Unblock the Notifications