9/11: വിചാരണ ന്യൂയോര്‍ക്കില്‍ തുടങ്ങും
വാഷിങ്ടണ്‍: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഖാലിദ് ഷെയ്ക്ക് മുഹമ്മദ് അടക്കമുള്ള അഞ്ചുപേരുടെ വിചാരണ ന്യൂയോര്‍ക്കില്‍ ഉടന്‍ തുടങ്ങും. യു.എസ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം
ന്യൂയോര്‍ക്ക് സിറ്റിയിലെ ഗ്രൗണ്ട് സീറോ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കായി ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന പ്രതികളെ അമേരിക്കയിലേക്ക് കൊണ്ടുവരും.
ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാന്‍ ഒബാമ സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ ഭാഗമായി കുറ്റവാളികളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനോട് സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് താല്‍പര്യമില്ല.
രാജ്യം സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ വാദം.


Click it and Unblock the Notifications