ശബരിമല: എംഎല്‍എ യോഗം ബഹിഷ്കരിച്ചു

ഞായറാഴ്ച രാവിലെയാണ് അവസാനഘട്ട അവലോകനയോഗം തുടങ്ങിയത്. അവലോകയോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ശിവദാസന്‍ നായര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
മുഖ്യമന്ത്രി അവലോകനയോഗത്തെ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥരെ മാത്രം യോഗത്തിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തുകമാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് എം.എല്‍എമാരെ അറിയിച്ചില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.
ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ആരോഗ്യമന്ത്രി പി.കെ ശ്രീമതി, ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍ കെ ജയകുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തീര്‍ഥാടന കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി.












Click it and Unblock the Notifications