കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരന്‍ റാണയും കൊച്ചി സന്ദര്‍ശിച്ചു

Google Oneindia Malayalam News

Terrorists
കൊച്ചി: ലഷ്കര്‍ ഇ തൊയ്ബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡേവിഡ് ഹെഡ്‌ലിക്കൊപ്പം അമേരിക്കയില്‍ പിടിയിലായ, ലഷ്‌കര്‍ ഭീകരന്‍ തഹവൂര്‍ ഹുസൈന്‍ റാണ 2008ല്‍ രണ്ട് ദിവസം കൊച്ചിയില്‍ തങ്ങിയിരുന്നതായി പോലീസിന് തെളിവ് ലഭിച്ചു.

വിദേശ ജോലിക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഇന്റര്‍വ്യൂ നടത്താനായാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. മുംബൈ ഭീകരാക്രമണത്തിന് രണ്ടാഴ്ച മുമ്പായിരുന്നു സന്ദര്‍ശനം.

2008 നവംബര്‍ 16, 17 തീയതികളില്‍ താജ് റസിഡന്‍സിയിലെ സ്യൂട്ടിലാണ് റാണ തങ്ങിയത്. ഡോക്ടര്‍ തഹവൂര്‍ ഹുസൈന്‍ റാണ എന്ന പേരില്‍ താമസിച്ച അദ്ദേഹം ഇതേ മുറിയില്‍ വച്ചാണ് റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ നടത്തിയത്. ഹെഡ്‌ലി കൊച്ചിയിലെത്തിയതായി നേരത്തെ വ്യക്തമായിരുന്നു.

പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം നല്‍കിയാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചതെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആരെല്ലാമാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളയുവാക്കളെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്താന്‍ ലഷ്‌കര്‍ നേതാവ് കൊച്ചിയില്‍ എത്തിയിരുന്നതായി മുന്പ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

ഹെഡ്‌ലി പലവട്ടം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, റാണ ഒരു തവണ മാത്രമേ ഇന്ത്യയില്‍ വന്നിട്ടുള്ളൂവെന്നാണ് ഇതുവരെയുള്ള സൂചന. പാക് വംശജനായ കനഡക്കാരനാണ് റാണ.

റാണയും ഹെഡ്‌ലിയും കറാച്ചിയിലെ മിലിട്ടറി സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. കൊച്ചിയില്‍ നിന്ന് റാണ മുംബൈയിലേക്കാണ് യാത്ര തിരിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി ദില്ലിയില്‍ നിന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുന്നുണ്ട്.

ഇതിനൊപ്പം മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന അജ്മല്‍ കസബുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X