യുഡിഎഫ് ചടങ്ങ് രാമകൃഷ്ണന് ബഹിഷ്കരിച്ചു

യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് അബ്ദുല്ലക്കുട്ടിക്കായി സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം കണ്ണൂരില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആദ്യ പൊതുസമ്മേളനം കൂടിയായിരുന്നു ഇത്.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.പി. വീരേന്ദ്രകുമാര്‍, എം.കെ. മുനീര്‍ തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നാണ് ഒരു ചാനിലിനോട് പി. രാമകൃഷ്ണന് വെളിപ്പെടുത്തിയത്. പരിപാടിയുടെ സ്വീകരണ നോട്ടീസില്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുള്ളക്കുട്ടി കെ സുധാകരന്റെ മാത്രം സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് ഭൂരിപക്ഷ അഭിപ്രായം മാനിച്ചല്ലെന്നുമായിരുന്നു രാമകൃഷ്ണന് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
17നു ചേരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗം സ്ഥാനാര്‍ഥിത്വവും വിവാദപ്രസ്താവനകളും സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ശനിയാഴ്ച രാവിലെ ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നെഹ്റു അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത രാമകൃഷ്ണന് വൈകിട്ടു നടന്ന അനുമോദന പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്ഥിത്വത്തോടുളള പ്രതിഷേധത്തിന്റെ ഭാഗമായാണെന്നാണു സൂചന.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications