വന്ദേമാതരം ഇന്ത്യയുടെ ആത്മാവ്: ഫാറൂഖ്

വന്ദേമാതരത്തിനെതിരായ പ്രമേയം പരിഹാസ്യമാണെന്ന് ഒരു പുസ്കക പ്രകാശന ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
സ്വന്തം അമ്മയെ തിരിച്ചറിയാത്തവര്‍ക്ക് സ്വന്തം ദൈവത്തെയും തിരിച്ചറിയാന്‍ കഴിയില്ല. സ്വാതന്ത്ര്യസമര നാളുകളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആത്മാവും പ്രാണനുമായിരുന്നു വന്ദേമാതരമെന്ന ഗാനം- ഫാറൂഖ് പറഞ്ഞു.
വന്ദേമാതരത്തിനെതിരായ പ്രമേയം അസ്വീകാര്യവും പ്രതികൂലഫലം സൃഷ്ടിക്കുന്നതുമാണെന്നു കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
നവംബര്‍ മൂന്നിനു ദേവ്ബന്ദില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സമ്മേളനത്തിലായിരുന്നു വന്ദേമാതരം സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.












Click it and Unblock the Notifications