മുലായം വഞ്ചകന്‍: കല്യാന്‍ സിങ്

സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്ന് കല്യാണിനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ മകന്‍ രാജ്ബീര്‍ സിങ് അറിയിച്ചു.
വാക്ക് പാലിക്കാത്ത മുലായം അവസരവാദിയും വഞ്ചകനുമാണ്. എസ്പിയില്‍ ചേരണമെന്ന് മുലായത്തിന്റെ അഭ്യര്‍ത്ഥന ഞാന്‍ നിരസിച്ചു. അപ്പോള്‍ മകനെയെങ്കിലും ചേര്‍ക്കണമെന്ന് മുലായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഞാനുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പറഞ്ഞ മുലായം തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എനിക്ക് ലഭ്യമാക്കിയത്- കല്യാണ്‍ പറഞ്ഞു.
ഒന്‍പത് സീറ്റുകളാണ് ഞാന്‍ എസ്പിയ്ക്ക് നേടിക്കൊടുത്തത്. ഇപ്പോള്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തില്‍ എന്നെക്കുറിച്ച് അദ്ദേഹത്തിന് നിരാശ തോന്നുന്നു. മുലായം ചതിക്കുമെന്ന് എന്റെ സുഹൃത്തുക്കള്‍ നേരത്തേതന്നെ മുന്നറിയിപ്പ് തന്നിരുന്നു- അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലേറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍ യുപി മുഖ്യമന്ത്രി കൂടിയായ കല്യാണ്‍ സിങുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ മുലായം തീരുമാനിച്ചത്.
പാര്‍ട്ടിയിലെ മുസ്ലീം വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കല്യാണുമായി സഹകരിക്കാന്‍ മുലായം തീരുമാനിച്ചത്.












Click it and Unblock the Notifications