പ്രീപെയ്ഡ് നിരോധനം: സര്‍ക്കാറിന് നോട്ടീസ്

രണ്ടാഴ്ചയ്ക്കകം വിഷയത്തില്‍ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
പ്രീ പെയ്ഡ് മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും അനധികൃതവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
സുരക്ഷാ നടപടികളുടെ ഭാഗമായി ജമ്മുവില്‍ പുതിയതായി പ്രീപെയ്ഡ് കണക്ഷന്‍ അനുവദിക്കില്ലെന്നും നിലവിലുളള കണക്ഷനുകള്‍ നവംബര്‍ ഒന്നിനു ശേഷം പുതുക്കുകയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
തീവ്രവാദികള്‍ക്കും നുഴഞ്ഞുകയറ്റക്കാരും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഒന്നില്‍ക്കൂടുതല്‍ സിം കാര്‍ഡുകള്‍ എടുക്കുകയും മറ്റും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രീപെയ്ഡ് കണക്ഷന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications