കാസര്‍ക്കോട്ട് ഹര്‍ത്താല്‍ സമാധാനപരം

വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ആഹ്വാനംചെയ്തു.
ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കട കമ്പോളങ്ങളും ഓഫിസുകളും അടഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടുന്നില്ല.
വന്‍ പോലീസ് സന്നാഹം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എഡിജിപി മഹേഷ് കുമാര്‍ സിംഗ്ല ഇന്ന് ജില്ലയിലെത്തും. നാല് സി.ഐ മാരുടെ നേതൃത്വത്തില്‍ 12 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് ജാഗ്രത പാലിക്കുന്നത്.












Click it and Unblock the Notifications