കാസര്‍ക്കോട് സംഭവത്തില്‍ ദുരൂഹത: കുഞ്ഞാലിക്കുട്ടി

വെടിവെയ്പിനുള്ള സാഹചര്യം അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് ആസൂത്രിതമായ രീതിയിലാണ് കല്ലേറുണ്ടായത്.
സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. വെടിവെയ്പിനുള്ള മാനദണ്ഡങ്ങള്‍ പൊലീസ് പാലിച്ചിട്ടില്ല. ഇതിനെ സാമുദായിക സംഘര്‍ഷമാക്കിമാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്- അദ്ദേഹം ആരോപിച്ചു.
ഇതിനിടെ വെടിവെയ്പില്‍ മരിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷഫീഖിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കാര്‍സര്‍ക്കോട്ട് വന്‍ പൊലീസ് സംഘം കാവലുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിങ്കളാഴ്ച ഇവിടെ ഹര്‍ത്താല്‍ നടത്തുകയാണ്.












Click it and Unblock the Notifications